Pages

Sunday, March 20, 2011

"വലിയ പടത്തലവന്‍"



" നീ വികസന വിരോധി,
കാലഹരണപ്പെട്ട പുണ്യവാളന്‍,
അച്ചടക്ക രഹിതന്‍,
പാര്‍ട്ടിക്കതീതന്‍".

പൊറുക്കൂ പാപികളോട്,
വിമര്‍ശന ശരങ്ങളോട്,
കല്ലെറിഞ്ഞ കൈകളോട്,
കാലം മാറ്റിയെഴുതിയ
പ്രത്യയശാസ്ത്രത്തോട്‌.

കുത്തുവാക്കുകള്‍
കേട്ടുനില്‍ക്കുവാന്‍
സമയമില്ല, ഇനിയും
സമരമുണ്ട്, പോരാട്ടമുണ്ട്.
പ്രതികരിക്കുവാന്‍
ആദര്‍ശ ധീരനായ്‌
"വലിയ പടത്തലവന്‍"
വരിക വീണ്ടും......

1 comment:

  1. പാപം എന്നതില്‍ മതബോധത്തിന്റെ അടയാളങ്ങളുണ്ട്.

    ReplyDelete