Pages

Thursday, February 3, 2011

ഞാന്‍ സമ്മതിക്കുന്നു.



നിന്റെ കണ്ണീരിറ്റുവീണത്
എന്റെ കല്ലിച്ച കണ്ണിലാണ്.
നിന്റെ ചോര തെറിച്ചുവീണത്
എന്റെ മാത്രം പൊയ്മുഖത്ത്.

മാറ്പൊത്തിക്കരയുന്ന പെണ്ണിന്റെ
ചേല ഞാനാണ് കീറിയെറിഞ്ഞത്,
വഴിപിഴച്ചവള്‍ പെറ്റ കുട്ടികള്‍
എന്റെ ച്ഛായയി ലുള്ളതാണ്.

കാടുവെട്ടി തെളിച്ചെടുത്തത്‌
എന്റെകയ്യിലെ കോടാലിയാണ്,
വലിയ കുന്നുകള്‍ കാര്‍ന്നെടുത്തത്
എന്റെ യന്ത്രക്കൈകളാണ്.

കെണിയില്‍വീണ്പൊലിഞ്ഞ കര്‍ഷകന്‍
ചത്തതല്ല ഞാന്‍ കൊന്നതാണ്.
കള്ളനോട്ട് കടത്തിവിട്ടത്
വലിയ രാഷ്ട്രീയക്കുഴലിലാണ്.

പെറ്റമണ്ണിന്റെ മാറില്‍ ഞാനിന്നൊ-
രട്ടയെപ്പോല്‍ കടിച്ചുതൂങ്ങും,
ഗാന്ധിയാരാണ്? നെഹ്രുവാരാണ്?
ഗോഡ്സെ, ഞാന്‍ നിന്റെ തോഴനാണ്.

2 comments:

  1. സമാധാനവും സ്നേഹവും ക്രൂരതയും അക്രമവും എല്ലാം പുനര്‍ നിര്‍വചിക്കെണ്ടിയിരിക്കുന്നു...

    ReplyDelete
  2. appo ne vere anthokke cheythitund?///

    ReplyDelete