Pages

Thursday, February 3, 2011

നിഴല്‍....

ഒറ്റക്കിരിക്കുമ്പൊളും
ഒരാള്‍ ഒപ്പമുണ്ടാവണം...
ഒപ്പമാരെങ്കിലും വേണം.
ഒന്നടുത്തിരിക്കാന്‍,
അറിയാന്‍,
ഒറ്റയാവാതിരിക്കാന്‍....
ഒന്നു കരയാന്‍,
ഒരു കയ്യിലെന്‍
ഹൃദയം പകുത്തു നല്‍കാന്‍.

ഒപ്പം നടന്ന്,
ഒടുവില്‍ ഒച്ചയില്ലാതെ,
ഇരുളില്‍ മറഞ്ഞവര്‍.
ഉറ്റ ചങ്ങാതികള്‍,
ചങ്കില്‍ ഒരു കൊച്ചു
പിച്ചാത്തിയായവര്‍,
കണ്‍ തടങ്ങള്‍ക്ക് കീഴില്‍
ഒരു തരി ഉപ്പായി മാറിയവര്‍.

ഇനിയെന്തിനേറെ-
പ്പൊഴിക്കണം കണ്ണുനീര്‍,
കാണുന്നു മിത്രമേ,
നീ നിത്യസാക്ഷിയാം സത്യം,
നിസ്സഹായന്‍, ദരിദ്രന്‍,
എന്നില്‍നിന്നും വളര്‍-
ന്നെന്നിലണയുന്നവന്‍,
എന്നെയറിയുന്നവന്‍....

2 comments:

  1. "ഒറ്റക്കിരിക്കുമ്പൊളും
    ഒരാള്‍ ഒപ്പമുണ്ടാവണം...
    ഒപ്പമാരെങ്കിലും വേണം.
    ഒന്നടുത്തിരിക്കാന്‍,
    അറിയാന്‍,
    ഒറ്റയാവാതിരിക്കാന്‍....
    ഒന്നു കരയാന്‍,
    ഒരു കയ്യിലെന്‍
    ഹൃദയം പകുത്തു നല്‍കാന്‍."
    ഇതാണ് സത്യത്തില്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നത്. ഒറ്റയായ മനുഷ്യന്‍. കൂട്ടിനു അവന്റെ നിഴല്‍ കാണും. നിഴല്‍ മാത്രം.
    കവി പാടിയല്ലോ.. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും... കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും.... നിന്‍ നിഴല്‍ മാത്രം വരും...
    അനൂ... അസ്സലായി കവിത.

    ReplyDelete
  2. "ഒറ്റക്കിരിക്കുമ്പൊളും