Pages

Sunday, January 16, 2011

തെരുവ്.കരച്ചിലിന്,
ഒഴിവുദിനങ്ങളില്ലാത്തതുകൊണ്ടാണ്
ചിരിക്കാന്‍ ഞാന്‍ മറന്നുപോയത്.
വയറിന്,
പട്ടിണി ശീലമായതുകൊണ്ടാണ്,
ഇന്നും എച്ചില്‍ വേണ്ടെന്നുവെച്ചത്.

Sunday, January 9, 2011

ഒളിച്ചോട്ടംകഴിഞ്ഞ രാത്രിയുടെ കിക്കിറങ്ങുംമുന്‍പ്‌
പുതിയ കുപ്പിയുടെ കഴുത്തു ഞെരിക്കണം.
ഓര്‍മ്മയുടെ കുഞ്ഞുങ്ങളെ
മറവിയുടെ സര്‍പ്പം വിഴുങ്ങട്ടെ.
തെരുവുപെണ്ണിന്‍റെ ചൂടില്‍
എന്‍റെ വേദനകള്‍
കത്തിയമരട്ടെ.
ഇമചിമ്മുവാന്‍പോലും
ഞാനിനി
കണ്ണു തുറക്കില്ല.........

പ്രണയം- അവസാന ഭാഗം.കൈവിടില്ല ഞാന്‍ നിന്നെയെന്നോമലേ
ജീവനെന്നുള്ളിലുള്ള കാലം വരെ.
എന്നുചൊല്ലിപ്പിടിച്ചു നിന്‍ കൈവിരല്‍,
തുമ്പിനാല്‍ കളം തീര്‍ത്തുനിന്‍ കാല്‍വിരല്‍.

പെണ്ണ് നീ ഞാനൊരാണായ്പ്പിറന്നവന്‍,
മന്നിലൊന്നായി മാറാന്‍ കൊതിച്ചവര്‍.
ആവതില്ലെനിക്കോര്‍ക്കാതിരിക്കുവാന്‍,
സാധ്യമല്ല മറക്കുവാന്‍ മല്‍സഖീ.

തെറ്റു ചെയ്തു നാം പാപികള്‍, കുറ്റമോ,
അറ്റമില്ലാതെ സ്നേഹിച്ചുവെന്നത്.
മനസിലാകില്ല മറ്റുള്ളവര്‍ക്കു നാം
പങ്കുവെച്ച പൂക്കാലവും പൂക്കളും.

കുത്തുവാക്കുകള്‍ ചൊല്ലുന്നു ചുറ്റിലും,
ചാട്ടുളിക്കൊത്ത ശാപ വചസ്സുകള്‍.
കൊണ്ടു തല്ല്, തൊലിപ്പുറം നൊന്തില്ല,
കേട്ടു ഭീഷണി, പ്രേമം മരിച്ചില്ല.

വീട്ടുകാര്‍ പറഞ്ഞെല്ലാം മറക്കുനീ,
രണ്ട്‌ ജാതി, മതാചാര നിഷ്ഠകള്‍.
നീണ്ട വിശ്വാസ ഭാണ്ഡങ്ങള്‍ മര്‍ത്യനെ-
ക്കല്‍ത്തുറുങ്കിലടയ്ക്കുന്ന സത്യങ്ങള്‍.

ഒക്കെയും തകര്ത്തെത്തുന്ന നാളിനായ്‌
കാത്തിരിക്കുക, കണ്ണീര്‍ തുടയ്ക്കുക.
തോല്‍ക്കുകില്ല നാം ഒന്നിച്ചുചേരുവാന്‍,
ഏറെനാളായ് തപസ്സനുഷ്ടിച്ചവര്‍.

വീട്ടിനുള്ളില്‍ തടങ്കലില്‍ പെട്ടുനീ,
കൂട്ടിലിട്ടൊരെന്‍ പഞ്ചവര്‍ണ്ണക്കിളീ.
തമ്മിലേറെ നാം കണ്ടുമുട്ടാതെയായ്,
ഒട്ടുനാളായുറക്കമില്ലാതെയായ്.

കേട്ടുനെഞ്ചകം പൊട്ടുമാ വാചകം.
"നിന്‍റെ പെണ്ണ് മരിച്ചുപോയിന്നലെ"
കൈ ഞരമ്പില്‍ തുരുമ്പിച്ച ബ്ലേഡിനാല്‍,
നിസ്സഹായതയ്ക്കര്‍ത്ഥം കുറിച്ചപോല്‍.

ഒപ്പമുള്ള കുറിപ്പില്‍ പറഞ്ഞവള്‍,
മാപ്പുനല്‍കൂ, മറക്കില്ല മാനസാ.
മറ്റൊരുത്തന്‍റെ ഭാര്യയായ് മാറുവാ-
നാവുകില്ല ഞാന്‍ പോകുന്നു പ്രണയമേ.

കേട്ടമാത്രയില്‍ ശ്വാസം നിലച്ചപോല്‍ 
നിന്നുപോയി ഞാനാകെത്തകര്‍ന്നുപോയ്.
പാതിജീവന്‍ പറന്നുപോയ്‌ ജീവിത-
പ്പാതയോരത്തിരിപ്പു ഞാനേകനായ്...  

കാത്തിരിക്കുവാനില്ലെനിക്കാരുമീ
കൂരിരുട്ടില്‍, കറുത്ത സമൂഹത്തില്‍.
നില്‍ക്കു നീ തനിച്ചല്ലെന്‍റെ പ്രാണനാല്‍
നിന്‍റെ കാല്‍ക്കലെന്‍ രക്ത പുഷ്പാഞ്ജലി......

എനിക്ക് നിന്നോടുണ്ടായിരുന്നത്,നിന്‍റെ ഹൃദയത്തിലേക്കുള്ള വഴിയില്‍
എന്‍റെ പ്രണയം,
മാറിടങ്ങളില്‍ തട്ടിനിന്നു,
വിയര്‍പ്പു കണങ്ങളില്‍ ഒട്ടിച്ചേര്‍ന്ന്,
ഒരു ജ്വാലയായ് ഉയര്‍ന്നുതാണ്,
ഒടുവില്‍...
ഒരുതരി ചാരംപോലെ എന്തോ ഒന്ന്!